വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷം
Wednesday, July 1, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി. അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ലാ​ണ് ഇ​ന്ന​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​വും ജം​ഗ്ഷ​ന്‍റെ ന​വീ​ക​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​മെ​ത്തി​യ​ത്. ക​ച്ച​വ​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ത​ട്ടു​ക​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ഇ​വ​ർ ടി​പ്പ​ർ ലോ​റി​യി​ലേ​ക്ക് നീ​ക്കി.

ഇ​തി​നി​ട​യി​ൽ ബി​എ​സ്എ​ൻ​എ​ലിനു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഴ​വ​ർ​ഗ വി​ല്പ​ന ക​ട​യി​ൽനി​ന്നു ക​രാ​റു​കാ​ര​ൻ മേ​ൽ​ക്കൂ​ര​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഷീ​റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഷീ​റ്റി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ക​ല്ല് വ്യാ​പാ​രി​യാ​യ കു​ഞ്ഞു​മോ​ന്‍റെ ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ക​രാ​റു​കാ​ര​നെ മ​ർ​ദി​ച്ച​താ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യ ശേ​ഷ​മാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. ഇ​തി​നു ശേ​ഷം പോ​ലീ​സ് കാ​വ​ലി​ലാ​ണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ൽ ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​ൻ പി​ന്നീ​ട് ചി​കി​ത്സതേ​ടി.