പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി​യി​ല്ല, വെ​ള്ള​ക്കെ​ട്ട്് രൂക്ഷം
Wednesday, July 1, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യി​റ​ക്കി​യി​ല്ല. തൂ​ന്പു തു​റ​ന്ന​തി​നെത്തുട​ർ​ന്ന് ഒ​രു പ്ര​ദേ​ശ​മാ​കെ വെ​ള്ള​ക്കെ​ട്ടി​ൽ. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡ് ക​ട്ട​ക്കു​ഴി​യി​ലാ​ണ് പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. ക​ട്ട​ക്കു​ഴി പാ​ട​ശേ​ഖ​ര​ത്ത് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും കൃ​ഷി ചെ​യ്യാ​ൻ പാ​ട​ശേ​ഖ​ര സ​മി​തി ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
ര​ണ്ടാ​ഴ്ച മു​ന്പ് പാ​ട​ശേ​ഖ​ര​ത്ത് വെ​ള്ളം ക​യ​റ്റി​യശേ​ഷം തൂ​ന്പു​തു​റ​ന്നുവി​ട്ട​തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് പ​ല​ർ​ക്കും വീ​ടി​നു വെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മാ​യി. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും മാ​റി​ത്താ​മ​സി​ക്കാ​നും പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.

ബന്ധപ്പെട്ടവർക്കു പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.​ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പ​ല​ർ​ക്കും മ​രു​ന്നു വാ​ങ്ങാ​ൻ പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ട് പ​ക​ർ​ച്ച​വ്യാ​ധി​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.