ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​മാ​യ നി​ല​യി​ൽ ഈ​യാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ലാ​കും
Thursday, July 2, 2020 10:31 PM IST
ആ​ല​പ്പു​ഴ: ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ​നി​ല​യി​ൽ ഈ​യാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ലാ​കും. അ​ധ്യാ​പ​ക​രെ​യും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പോ​കേ​ണ്ട​തി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ ഭാ​ഗ​ഭാ​ക്കാ​ക്കാ​നും തീ​രു​മാ​ന​മാ​യി. പ്ര​തി​വാ​ര കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്.
കോ​വി​ഡ് 19 വ്യാ​പ​ന നി​യ​ന്ത്ര​ണ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചേ​ർ​ന്ന നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ല​ത​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി.
ക​രു​ത​ൽ ആം​ബു​ല​ൻ​സ് ല​ഭ്യ​ത തു​ട​ങ്ങി ബു​ധ​നാ​ഴ്ച ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ​രി​ഹ​രി​ച്ചു. ഓ​രോ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ല​യി​രു​ത്തി രോ​ഗ​നി​യ​ന്ത്ര​ണ-​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​തു​യി​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത​ല അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​വ​ശ്യ​മാ​യ ഫ​സ്റ്റ്ലൈ​ൻ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ മേ​ൽ​നോ​ട്ട​വും ന​ട​ത്തി​പ്പും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡു​ത​ല ജാ​ഗ്ര​ത സ​മി​തി​ക​ൾ തു​ട​രെ യോ​ഗം ചേ​ർ​ന്ന് പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​ണം. മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ​വ​രു​ടെ എ​ണ്ണം, വ​രാ​നു​ള്ള​വ​രു​ടെ സം​ഖ്യ, ക്വ​റ​ന്ൈ‍​റ​ൻ സൗ​ക​ര്യ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണോ, അ​ല്ലെ​ങ്കി​ൽ ഏ​ർ​പ്പെ​ടു​ത്താ​വു​ന്ന ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടെ​ക്കൂ​ടെ ജാ​ഗ്ര​ത സ​മി​തി​ക​ൾ വ്യ​ക്ത​ത വ​രു​ത്തു​ക​യും ഏ​കോ​പി​പ്പി​ക്കു​ക​യും വേ​ണം. കോ​വി​ഡ് ജാ​ഗ്ര​ത മു​ൻ​നി​ർ​ത്തി മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ൾ വ്യാ​പ​ക​മാ​ക്ക​ണം. ക്വ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നി​ല്ലെ​ന്നു ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ൽ ഡി​എം​ഒ, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.