നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണം: കാ​യം​കു​ളം ന​ഗ​ര​സ​ഭ
Friday, July 3, 2020 10:40 PM IST
കാ​യം​കു​ളം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ട​ണ​നി​വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും കോ​വി​ഡ് നി​യ​മം ലം​ഘി​ച്ചും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​രി​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡ്19 പ​രി​ശോ​ധ​ന വീ​ടു​ക​ളി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു.