ആ​ചാ​ര​ങ്ങ​ൾ തെ​റ്റി​ക്കാ​തെ മൂ​ലം വ​ള്ളം​ക​ളി​ ദി​വ​സം പാ​ൽ​പ്പാ​യ​സ​മെ​ത്തി
Saturday, July 4, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ചാ​ര​ങ്ങ​ൾ തെ​റ്റി​ക്കാ​തെ ഇ​ത്ത​വ​ണ​യും ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ദി​വ​സം അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽനി​ന്ന് പാ​ൽ​പ്പാ​യ​സ​വു​മാ​യി സം​ഘം പു​റ​പ്പെ​ട്ടു. ച​ന്പ​ക്കു​ളം മാ​പ്പി​ള​ശേ​രി കു​ടും​ബ​ത്തി​ലേ​ക്കാ​ണ് ക്ഷേ​ത്ര​ത്തി​ൽനി​ന്നും പാ​ൽ​പ്പാ​യ​സം എ​ത്തി​ച്ച​ത്. കോ​വി​ഡ് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ വ​ള്ളം​ക​ളി ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ങ്കി​ലും പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ന്നുവ​ന്നി​രു​ന്ന ച​ട​ങ്ങി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല. ദേ​വ​സ്വം ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി. ​ബൈ​ജു, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മ​നോ​ജ്, ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സു​ഷ​മാ രാ​ജീ​വ്, സെ​ക്ര​ട്ട​റി വേ​ണു​ക്കു​ട്ട​ൻ, ക്ഷേ​ത്രം കോ​യ്മ സ്ഥാ​നി വ​ലി​യമ​ഠം ശ്രീ​കു​മാ​ർ, ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.