ക​രി​മ​ണ​ലെ​ടു​പ്പി​ന് കാ​വ​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സി​ന് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും സൗ​ക​ര്യ​മി​ല്ല
Saturday, July 4, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് ക​രിമ​ണ​ൽ എ​ടു​ക്കാ​ൻ കാ​വ​ൽ​നി​ൽ​ക്കു​ന്ന പോ​ലീ​സി​ന് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പോ​ലും ഇ​ട​മി​ല്ല. തോ​ട്ട​പ്പ​ള്ളി തീ​ര​ത്തു​നി​ന്നും കെഎം​എം​എ​ലിന് മ​ണ​ലെ​ടു​ക്കാ​ൻ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മ​ണി വ​രെ​യാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സ് സു​ര​ക്ഷ. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലും സു​ര​ക്ഷ​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​മോ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ എ​തി​ർ​ക്കു​ന്ന സ​മീ​പ​ത്തെ വീ​ടു​ക​ളെ​യാ​ണ് വ​നി​ത​പോ​ലീ​സു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ഹ​രി​പ്പാ​ടു​ള്ള കാ​റ്റ​റിം​ഗ് സ​ർ​വീ​സ് സ്ഥാ​പ​ന​ത്തെ​യാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യാ​ൻ കെഎം​എം​എ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​ച്ച​യ്ക്കു​ള്ള ഭ​ക്ഷ​ണം ഇ​വി​ടെ എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​ർ​ക്കും ല​ഭി​ക്കാ​റി​ല്ല. പൊ​തി​യി​ലാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​രി​ട​മി​ല്ല. മ​ഴ പെ​യ്താ​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കൂ​ടാ​ര​ങ്ങ​ളി​ൽ ത​ല​ന​ന​യാ​തെ ക​ഴി​ച്ചു​കൂ​ട്ടും.

സ​മ​രം ആ​രം​ഭി​ച്ച​തു മു​ത​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന നി​ര​വ​ധി പോ​ലീ​സു​കാ​രു​ണ്ട്. ഇ​വ​രി​ൽ പ​ല​രും സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ സം​തൃ​പ്ത​ര​ല്ല. കോ​ടി​ക​ളു​ടെ ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് സം​ര​ക്ഷ​ണം നി​ൽ​ക്കു​ന്ന പോ​ലീ​സി​നു മ​തി​യാ​യ ഭ​ക്ഷ​ണ​മോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്താ​ത്ത​തി​ൽ പോ​ലീ​സി​നി​ട​യി​ൽ ത​ന്നെ അ​മ​ർ​ഷം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.