വാ​യ​നപ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്നു സ​മാ​പ​നം
Monday, July 6, 2020 9:47 PM IST
ആ​ല​പ്പു​ഴ: ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന വാ​യ​നപ​ക്ഷാ​ച​ര​ണം ഇ​ന്നു സ​മാ​പി​ക്കും. വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ഓ​രോ താ​ലൂ​ക്കി​ൽ ഓ​രോ ലൈ​ബ്ര​റി​യി​ലാ​യി ന​ട​ത്തും.
ചെ​ങ്ങ​ന്നൂ​ർ മ​നോ​ര​ഞ്ജി​നി വ​നി​താ വാ​യ​ന​ശാ​ല, മാ​വേ​ലി​ക്ക​ര ഭ​ര​ണി​ക്കാ​വ് ലൈ​ബ്ര​റി, കാ​ർ​ത്തി​ക​പ്പ​ള്ളി കേ​ര​ള​വ​ർ​മ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി, അ​ന്പ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് ഗ്ര​ന്ഥ​ശാ​ല, കു​ട്ട​നാ​ട് മ​ങ്കൊ​ന്പ് വൈ​എം​പി​സി, ചേ​ർ​ത്ത​ല ചെ​റു​വാ​ര​ണം കേ​ശ​വ​ഗു​രു ഗ്ര​ന്ഥ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ.
ഉ​ദ്ഘാ​ട​ന​ത്തി​നുശേ​ഷം ഓ​രോ ദി​വ​സ​വും ന​വീ​ന പ​രി​പാ​ടി​ക​ളാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. 20, 21 തീ​യ​തി​ക​ളി​ൽ വീ​ടു​ക​ളി​ൽ പു​സ്ത​ക​മെ​ത്തി​ച്ചു. 22ന് ​ജി. ശ​ങ്ക​ര​പ്പി​ള്ള അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. 23, 24 തീ​യ​തി​ക​ളി​ൽ വാ​യ​നാ​നു​ഭ​വം കു​റി​പ്പാ​ക്കി കു​ട്ടി​ക​ൾ​ക്ക് ന​ല്കി. തു​ട​ർ​ന്നു​ള്ള അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി വാ​യ​ന​യു​ടെ സ്വാ​ത​ന്ത്ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. പൊ​ൻ​കു​ന്നം വ​ർ​ക്കി, പി. ​കേ​ശ​വ​ദേ​വ് എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​ങ്ങ​ളും ന​ട​ത്തി. വാ​യ​ന​ക്കുറി​പ്പു​ക​ൾ ന​ല്കി​യ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പു​ര​സ്കാ​ര​ങ്ങ​ളും ന​ല്കി. സാം​ബ​ശി​വ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, തി​രു​നെ​ല്ലൂ​ർ ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും ഷോ​ർ​ട്ട​ഫി​ലിം ജി​ല്ല​യി​ലെ വി​വി​ധ ലൈ​ബ്ര​റി​ക​ളി​ലാ​യി ത​യാ​റാ​ക്ക​ലും ന​ട​ത്തി.