ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു
Tuesday, July 7, 2020 10:54 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹ്യനീ​തി വ​കു​പ്പ് മു​ഖാ​ന്ത​രം പ്രൊ​ബേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ​ കു​റ്റ​വാ​ളി​ക​ൾ, പ്രൊ​ബേ​ഷ​ണ​ർ​മാ​ർ, എ​ക്സ് പ്യൂ​പ്പി​ൾ (ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ഗ​വൺമെന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ മു​ൻ താ​മ​സ​ക്കാ​ർ) എ​ന്നി​വ​ർ​ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ സ്വ​യം തൊ​ഴി​ൽ ധ​ന​സ​ഹാ​യം, കു​റ്റ​വാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ സ്വ​യം തൊ​ഴി​ൽ ധ​ന​സ​ഹാ​യം, അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യവ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം എ​ന്നി​വ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​ർ​ഹ​രാ​യ​വ​ർ 31ന​കം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477- 2238450.

വൈ​റ്റ്ബോ​ർ​ഡ് പ​ദ്ധ​തി
ഉ​ദ്ഘാ​ട​നം

തു​റ​വൂ​ർ: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഓ​ണ്‍ ലൈ​ൻ ക്ലാ​സ് വൈ​റ്റ് ബോ​ർ​ഡ് എ.​എം. ആ​രി​ഫ് എംപി നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​മാ രാ​ജ​പ്പ​ൻ, ബി​പി​സി ശ്രീ​ജ ശ​ശി​ധ​ര​ൻ, ജെ.​എ. അ​ജി​മോ​ൻ, കെ.​കെ. സ​ജീ​വ​ൻ, എ​ൻ. രൂ​പേ​ഷ്, കെ.​പി. ധ​നേ​ഷ് കു​മാ​ർ, എം.​എ​സ.് ഷാ​നി എ​ന്നി​വ​ർ പ്രസംഗിച്ചു.