ജ​ൻ ഒൗ​ഷ​ധി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ആ​ൾ​ക്കൂ​ട്ടം
Tuesday, July 7, 2020 10:55 PM IST
തു​റ​വൂ​ർ: കോ​വി​ഡ് 19 വൈ​റ​സ് നാ​ട്ടി​ലാ​കെ പ​ട​രു​ന്പോ​ൾ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽപ്പ​റ​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജൻ ഔഷ​ധി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ജ​ന​ത്തി​ര​ക്കെ​ന്ന് ആ​ക്ഷേ​പം. വി​ല​ക്കു​റ​വി​ൽ മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്ന ഇ​വി​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മി​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​താ​ണ് മ​രു​ന്നു വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. തു​റ​വു​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​റി​നു മു​ന്നി​ലാ​ണ് ജ​ന​ങ്ങ​ൾ മ​രു​ന്നുവാ​ങ്ങാ​ൻ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത്. ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തി​ൽ ജനങ്ങൾക്ക് പ്രതി ഷേധമുണ്ട്.

സ​ർ​വീ​സ് സ​ഹ​ക​ര​ണ
ബാ​ങ്ക് ശാ​ഖ മാ​റ്റി

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​ തൃ​പ്പെ​രു​ന്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഇ​ര​മ​ത്തൂ​ർ ശാ​ഖ ഇ​ന്നു​മു​ത​ൽ ഐ​ക്ക​ര ജം​ഗ്ഷ​നി​ലു​ള്ള പു​ലി​ത്തി​ട്ട ബി​ൽ​ഡിം​ഗ്സി​ലേ​ക്ക് മാ​റ്റി. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​രും. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഐ​പ്പ് ചാ​ണ്ട​പ്പി​ള്ള നി​ർ​വ​ഹി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി കെ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ, ലോ​ക്ക​ർ സൗ​ക​ര്യം, നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ൽ, മ​റ്റ് വാ​യ്പാ​ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും ബാ​ങ്കി​ന്‍റെ ഇ​ര​മ​ത്തൂ​ർ ശാ​ഖ​യി​ലും ല​ഭ്യ​മാ​ണ്.