ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​നെ ത​ക​ർ​ക്കാ​ൻ മ​ന്ത്രി ശ്ര​മി​ക്കു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ്
Wednesday, July 8, 2020 9:58 PM IST
ചേ​ർ​ത്ത​ല: വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​നെ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ർ​ത്തു​ങ്ക​ൽ, അ​രീ​പ്പ​റ​ന്പ് മ​ണ്ഡ​ലം ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഭ​ര​ണസ​മി​തി നേ​തൃ​ത്വം മ​ന്ത്രി​യെ സ​മീ​പ​ച്ച​പ്പോ​ഴും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. ചേ​ർ​ത്ത​ല തെ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി ഒ​രു സ​ഹാ​യ​വും മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഏ​റെ വെ​ള്ള​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് വ​ർ​ഷ​കാ​ല​ത്ത് പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണിയി ൽനിന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​വാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ കൊ​ണ്ട് ആ ​പ​ദ്ധ​തി​ക​ളെ​ല്ലാം ത​ക​ർ​ക്കു​വാ​നാ​ണ് മ​ന്ത്രി ശ്ര​മി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ഇ​പ്പോ​ൾ അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള രാ​ഷ്‌ട്രീ​യ ത​ട്ടി​പ്പാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​രീ​പ്പ​റ​ന്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ര​ഘു​വ​ര​ൻ, അ​ർ​ത്തു​ങ്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​സ് ബ​ന​റ്റ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി, അ​ഡ്വ.​ എ​ൻ. ​ശ്രീ​കു​മാ​ർ, ക്ഷേ​മ​കാ​ര്യ​സ്റ്റ​ാൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ പി.​പി. സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.