അ​​ൽ​​ഫോ​​ൻ​​സ തീ​​ർ​​ഥാ​​ട​​നം ഇ​​ത്ത​​വ​​ണ ആ​​ത്മീ​​യ തീ​​ർ​​ഥാ​​ട​​നം
Wednesday, July 8, 2020 10:09 PM IST
ച​​ങ്ങ​​നാ​​ശേ​​രി:​​ കോ​​വി​​ഡ് 19-ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദൈ​​വാ​​രാ​​ധ​​ന​​യി​​ലൂ​​ടെ മി​​ഷ​​ന​​റി​​യാ​​വു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടു​​കൂ​​ടി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് 32-ാമ​​ത് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​നം ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ ആ​​ത്മീ​​യ തീ​​ർ​​ഥാ​​ട​​ന​​മാ​​യി ക്ര​​മീ​​ക​​രി​​ച്ചു.
ജൂ​​ലൈ ഒ​​ന്നു​​മു​​ത​​ൽ ഭൂ​​മി​​യി​​ലെ മാ​​ലാ​​ഖ എ​​ന്ന പേ​​രി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ആ​​ത്മീ​​യ തീ​​ർ​​ഥാ​​ട​​ന​​ത്തി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു കു​​ഞ്ഞു​​മി​​ഷ​​ന​​റി​​മാ​​ർ ത​​ങ്ങ​​ളു​​ടെ അ​​നു​​ദി​​ന പ്ര​​വൃ​​ത്തി​​ക​​ളും വാ​​ക്കു​​ക​​ളും ചി​​ന്ത​​ക​​ളും സു​​കൃ​​ത​​ങ്ങ​​ളി​​ൽ നി​​റ​​ച്ച് വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യ്ക്കൊ​​പ്പം വി​​ശു​​ദ്ധി​​യു​​ടെ വീ​​ഥി​​യി​​ലൂ​​ടെ തീ​​ർ​​ഥയാ​​ത്ര ന​​ട​​ത്തി​​വ​​രു​​ന്നു.
വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​ത സം​​ഭ​​വ​​ങ്ങ​​ളെ ന​​മ്മു​​ടെ ജീ​​വി​​ത​​സം​​ഭ​​വ​​ങ്ങ​​ളു​​മാ​​യി കോ​​ർ​​ത്തി​​ണ​​ക്കു​​ന്ന സ്വ​​ർ​​ഗ​​ത്തി​​ലേ​​ക്കൊ​​രു ഗോ​​വ​​ണി, വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ഇ​​ഷ്ട​​ഗാ​​ന​​ങ്ങ​​ളു​​മാ​​യി സിം​​ഗ് വി​​ത്ത് ഏ​​ഞ്ച​​ൽ​​സ്, വി​​ശു​​ദ്ധ​​യെ​​ക്കു​​റി​​ച്ചു​​ള്ള ക​​ഥ​​ക​​ളും ക​​വി​​ത​​ക​​ളും ലേ​​ഖ​​ന​​ങ്ങ​​ളും ചി​​ത്ര​​ക​​ഥ​​ക​​ളും തീ​​ർ​​ഥാ​​ട​​ന ഓ​​ർ​​മ​​ക്കു​​റി​​പ്പു​​ക​​ളു​​മാ​​യി കൊ​​ളാ​​ഷ്, വി​​ശു​​ദ്ധ​​രു​​ടെ അ​​നു​​ദി​​ന പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ അ​​മ്മ​​യ്ക്കൊ​​പ്പം പ്രാ​​ർ​​ഥി​​ക്കാം എ​​ന്നി​​ങ്ങ​​നെ​​യു​​ള​​ള വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ൾ തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​ട്ടു​​ള​​ള​​താ​​യി ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി, അ​​സി.​​ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​അ​​നീ​​ഷ് കു​​ടി​​ലി​​ൽ, ഫാ. ​​ഐ​​ബി​​ൻ പ​​ക​​ലോ​​മറ്റം, ​​അ​​തി​​രൂ​​പ​​ത ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ജെ​​യ്സി എ​​സ്ഡി, ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി സി​​സ്റ്റ​​ർ മേ​​രി റോ​​സ് ഡി​​എ​​സ്എ​​ഫ്എ​​സ്, ബ്ര​​ദ​​ർ ലി​​ബി​​ൻ മ​​ണ​​ക്ക​​ളം, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഗോ​​ഡ്‌​​വി​​ൻ വ​​ർ​​ഗീ​​സ്, ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി സി​​ജോ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.