പു​ലി​മു​ട്ടി​നു സ​മീ​പം മ​ണ​ൽ അ​ടി​യു​ന്നത് വ​ള്ള​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി
Wednesday, July 8, 2020 10:09 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​നു സ​മീ​പ​ത്തെ മ​ണ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. പു​ലി​മു​ട്ടി​നു​ള്ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലാ​ണ് വ​ള്ള​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു തു​റ​മു​ഖ​ത്തേ​ക്കു ക​യ​റി​യ വ​ള്ളം പു​ലി​മു​ട്ടി​ലെ മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ച് വ​ള്ള​ത്തി​ൽ വീ​ണ് തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി ദേ​വ​രാ​ജ​ൻ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

2011 ഫെ​ബ്രു​വ​രി 28 നാ​ണ് ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യേ​കി തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖം നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്. 200 ഓ​ളം ബോ​ട്ടു​ക​ൾ​ക്കും 800 ഓ​ളം വ​ള്ള​ങ്ങ​ൾ​ക്കും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ പു​ലി​മു​ട്ടി​നു​ള്ളി​ൽ മ​ണ​ല​ടി​ഞ്ഞു​ക​യ​റി തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് പു​ലി​മു​ട്ടി​നു​ള്ളി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്യാ​നു​ള്ള ചു​മ​ത​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ​ക്ക് കൈ​മാ​റി. ഇ​തി​നു ശേ​ഷം ഇ​തി​ന്‍റെ മ​റ​വി​ൽ ക​രി​മ​ണ​ൽ ഖ​ന​നം ആ​രം​ഭി​ച്ച​തോ​ടെ തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് പു​ലി​മു​ട്ടി​നു​ള്ളി​ൽ വീ​ണ്ടും വ​ൻ​തോ​തി​ൽ മ​ണ​ല​ടി​ഞ്ഞ​തോ​ടെ തു​റ​മു​ഖം മൈ​താ​ന​ത്തി​നു സ​മാ​ന​മാ​യി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നു കോ​ടി​ക​ൾ അ​നു​വ​ദി​ച്ചു​വെ​ന്ന് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ലി​റ​ക്കി​യ​ത​ല്ലാ​തെ മ​റ്റു​ജോ​ലി​ക​ൾ പൂ​ർ​ത്തി​ക​ര​ണ​ത്തി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ പു​ലി​മു​ട്ടി​നു​ള്ളി​ൽ മ​ണ​ൽ വ​ലി​യ തോ​തി​ല​ടി​ഞ്ഞ​തോ​ടെ തു​റ​മു​ഖ​ത്ത് വ​ള്ള​ങ്ങ​ൾ ത​ള്ളി​ക്ക​യ​റ്റേ​ണ്ട സ്ഥി​തി​യാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​മാ​യി​ട്ടും പ​ര​ന്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് തു​റ​മു​ഖം പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കാ​ത്ത നി​ല​യി​ലാ​ണ് തു​റ​മു​ഖം.