ഖ​ന​ന​കേ​ന്ദ്ര​ത്തി​ലെ ആ​ൾ​ക്കൂ​ട്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നെ​ന്ന്
Thursday, July 9, 2020 9:51 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​യേ​റു​ന്പോ​ഴും തോ​ട്ട​പ്പ​ള്ളിയി​ലെ ക​രി​മ​ണ​ൽ ഖ​ന​ന കേ​ന്ദ്ര​ത്തി​ലെ ആ​ൾ​ക്കൂ​ട്ടം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് മ​ത്സ്യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ​എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സാ​ന്പ​ത്തീ​ക സ​ഹാ​യം ലാ​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ പേ​രി​ൽ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ അ​ട​യ്ക്കു​ക​യാ​ണെ​ന്ന അ​റി​യി​പ്പും വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ തൊ​ട്ട​ടു​ത്തു​ള്ള ക​രി​മ​ണ​ൽ കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വും ആ​യി​രക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണു​ള്ള​ത്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള ലോ​റി​ക​ളി​ലെ ജീ​വ​ന​ക്കാ​രും ഖ​ന​നം ന​ട​ത്തു​ന്ന യ​ന്ത്ര​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും കാ​വ​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സ് സം​ഘ​വും മ​ണ​ൽ ക​രാ​റു​കാ​രു​ടെ പ്ര​ത്യേ​ക തൊ​ഴി​ലാ​ളി​ക​ളു​മു​ൾ​പ്പ​ടെ യാ​തൊ​രു നി​യ​ന്ത്ര​ണവും പാ​ലി​ക്കാ​തെ​യാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലെ ജ​ന​ക്കൂ​ട്ട​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തോ​ട്ട​പ്പ​ള്ളി​യി​ലെ ഒ​രു വാ​ർ​ഡി​ൽ ത​ന്നെ ര​ണ്ട് ത​രം രീ​തി​യാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.