പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ക​ട​ത്തി​റ​ക്കി പ്ര​തി​ഷേ​ധി​ച്ചു
Thursday, July 9, 2020 9:55 PM IST
കൈ​ന​ക​രി: പ​ഞ്ചാ​യ​ത്തി​ലെ പ​ഴൂ​ർ മു​ത​ൽ കോ​ല​ത്ത് ജെ​ട്ടി വ​രെ​യു​ള്ള ബ​സ് സ​ർ​വീ​സ് ഉ​ള്ള റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ന്നി​ട്ടും ന​ന്നാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്തി​ൽ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കു​ഴി​യാ​യി കി​ട​ക്കു​ന്ന റോ​ഡി​ൽ ര​ണ്ടു​വ​ള്ളം ഇ​ട്ട് ക​ട​ത്തി​റ​ക്കി.
അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ലെ താ​ഴ്ന്ന പ്ര​ദേ​ശം ര​ണ്ട​ടി ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ൽ ഹൈ​വേ വി​ഭാ​ഗ​വും, പു​ളി​ങ്കു​ന്ന് ഡി​വി​ഷ​നും ഈ ​റോ​ഡി​നോ​ട് കാ​ണി​ക്കു​ന്ന ശീ​ത​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വ​കു​പ്പ് മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ പി. ​ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ക്തി ക്യ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ധു സി. ​കൊ​ള​ങ്ങ​ര, ജോ​ബി​ൻ അ​ങ്ങാ​ടി​ശേ​രി, ഡി. ​ലോ​ന​പ്പ​ൻ, സ​ന്തോ​ഷ് പ​ട്ട​ണം, രാ​ജേ​ഷ് ക​ള​ത്തി​ൽ, ജോ​മോ​ൻ പ​തി​ശേരി, ആ​ഗ്ന​സ് ഗ്രി​ഗ​റി, റ്റി​ജോ അ​റു​നൂ​റ്റും​പാ​ടം, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ജ​യിം​സ് ച​ക്കാ​ല​ത്ര, സ​ന്തോ​ഷ് മം​ഗ​ല​ശേ​രി, സു​രേ​ഷ്, ഷാ​ജി, ഏ​ബ്രാ​ഹം അ​റു​പ​തി​ൽ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.