ത​ക​ഴി വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ൺ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു
Friday, July 10, 2020 9:41 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ത​ക​ഴി വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഗോ​ഡൗ​ൺ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ജീ​വ​ന​ക്കാ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ ദി​വ​സം പു​ളി​ങ്കു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ണ​യാ​ളെ വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
കു​ഴ​ഞ്ഞു വീ​ണ​യാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ ക്വാ​റ​ന്‍റൈ നി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഈ ​ജീ​വ​ന​ക്കാ​ര​ൻ ഓ​ഫീ​സി​ലെ​ത്തി​യ​തി​നാ​ൽ ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
12 ജീ​വ​ന​ക്കാ​ർ വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലും മ​റ്റ് 18 ജീ​വ​ന​ക്കാ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലും ക​ഴി​യാ​നാ​ണ് നി​ർ​ദേ​ശം. ഗോ​ഡൗ​ൺ അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി. അ​തി​നി​ടെ യാ​തൊ​രു സൗ​ക​ര്യ​വു​മൊ​രു​ക്കാ​തെ​യാ​ണ് ജീ​വ​ന​ക്കാ​രെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​രു ടോ​യ് ല​റ്റ് സൗ​ക​ര്യം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഇ​വി​ടെ​യി​ല്ലെ​ന്നും പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്.