നൂ​റ​നാ​ട്: രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം
Friday, July 10, 2020 9:41 PM IST
ആ​ല​പ്പു​ഴ : നൂ​റ​നാ​ട് ഐ​ടി​ബി​പി ബാ​ര​ക്കി​ലെ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. നൂ​റ​നാ​ട് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ര​ക്കി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ്യ​ക്തി​ഗ​ത ക്വാ​റ​ന്‍റൈ​ൻ ഉ​റ​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ ഐ​ടി​ബി​പി മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ക്കും. പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​ത​നു​സ​രി​ച്ച് കോ​വി​ഡ് പോ​സി​റ്റാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും നെ​ഗ​റ്റീ​വ് ആ​യ​വ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​യി ഏ​റ്റെ​ടു​ത്ത പാ​ല​മേ​ൽ കു​ട​ശ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലേ​ക്കും മാ​റ്റും. ഐ​ടി​ബി​പി ക്യാ​ന്പി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഞ്ചാ​രം നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​ന്പി​ന് പു​റ​ത്ത് വീ​ടു​ക​ളി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക്വാ​റന്‍റൈനി​ൽ ആ​ക്കി​യി​ട്ടു​ണ്ട്. ഈ ​വീ​ടു​ക​ളെ ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റാ​യി പ്ര​ഖ്യാ​പി​ച്ചു.
ക്യാ​ന്പി​ലേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും പ​ണ​വും ന​ൽ​കി​യാ​ൽ എ​ത്തി​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ഇ​ന്ത്യ​യു​ടെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നൂ​റ​നാ​ട് ക്യാ​ന്പി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ങ്ങോ​ട്ടു​ള്ള യാ​ത്ര അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ടി​ബി​പി ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് ജി​ല്ല ക​ള​ക്ട​ർ ക​ത്തും ന​ൽ​കി.