മാ​ധ​വ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്തു
Friday, July 10, 2020 9:42 PM IST
ഹ​രി​പ്പാ​ട്: മാ​ധ​വ ജം​ഗ്ഷ​നി​ലെ മാ​ധ​വ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​ക്കു വേ​ണ്ടി താ​ലൂ​ക്ക് ഓ​ഫീ​സ​ർ അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്തു.
ഏ​റ്റെ​ടു​ത്ത ആ​ശു​പ​ത്രി ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല മെ​ഡി​ക്ക​ൽ ഒ​ഫീ​സ​ർ​ക്ക് കൈ​മാ​റി. ആ​വ​ശ്യ​മ​നു​സ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ സ​ജ്ജീ​ക​രി​ക്കും. ഇ​പ്പോ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.
120 ഓ​ളം ബെ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും വൈ​ദ്യു​തീ​ക​ര​ണ​വും പൈ​പ്പ് ലൈ​ൻ സ​ജ​ജീ​ക​ര​ണ​വും അ​ടു​ത്ത ദി​വ​സം ന​ട​ത്തു​മെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ്അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ഡ് രോ​ഗി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്‍.