ക​ണ്ടെ​യ​്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ
Sunday, July 12, 2020 10:26 PM IST
ആ​ല​പ്പുഴ: കോ​വി​ഡ് 19ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​യ​തും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പ​ല​യി​ട​ത്തും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സാ​ഹ​ച​ര്യ​വും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യും കാ​യം​കു​ളം-​പു​ന​ലൂ​ർ റോ​ഡി​ലൂ​ടെ​യും ഗ​താ​ഗ​തം അ​നു​വ​ദി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​നോ ക​യ​റാ​നോ പാ​ടി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും, അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഇ​ള​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും, കാ​യം​കു​ളം പു​ന​ലൂ​ർ റോ​ഡി​ലൂ​ടെ​യും ഗ​താ​ഗ​തം അ​നു​വ​ദ​നീ​യ​മാ​ണ്. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഇ​റ​ങ്ങാ​നോ-​ക​യ​റാ​നോ പാ​ടു​ള​ള​ത​ല്ല. അ​വ​ശ്യ-​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യും പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് (പി.​ഡി.​എ​സ്.) രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. ഒ​രേ സ​മ​യം അ​ഞ്ചി​ല​ധി​കം പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. നാ​ലി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​നും പാ​ടി​ല്ല

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും 2005 ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഐ​പി​സി സെ​ക്ഷ​ൻ 188, 269 പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ പ​റ​ഞ്ഞു.