മോ​​ക്ക് പോ​​ൾ ന​​ട​​ന്നു
Tuesday, July 14, 2020 10:39 PM IST
ആ​​ല​​പ്പു​​ഴ: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ളി​​ൽ മോ​​ക്ക് പോ​​ൾ ന​​ട​​ന്നു. 506 ക​​ണ്‍​ട്രോ​​ൾ യൂ​​ണി​​റ്റു​​ക​​ൾ, 524 ബാ​​ല​​റ്റ് യൂ​​ണി​​റ്റു​​ക​​ൾ 487 വിവി പാ​​റ്റ് മെ​​ഷീ​​നു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് മോ​​ക്പോ​​ളി​​ലൂ​​ടെ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​വ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ല​​ക‌്ഷ​​ൻ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന എ.​​ഡി.​​എം വി.​​ ഹ​​രി​​കു​​മാ​​റിന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മോ​​ക്ക് പോ​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
രാ​​ഷ്‌ട്രീയ ക​​ക്ഷി പ്ര​​തി​​നി​​ധി​​ക​​ളാ​​യ വി.​​ ഷു​​ക്കൂ​​ർ(​​ഐ.​​എ​​ൻ.​​സി), തോ​​മ​​സ് ക​​ള​​രി​​ക്ക​​ൽ (കേ​​ര​​ള-​​കോ​​ണ്‍​ഗ്ര​​സ്(​​എം-​​ജോ​​സ് വി​​ഭാ​​ഗം), ഉ​​ദ്യോ​​ഗ​​സ്ഥ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഒ.​​ജെ. ബേ​​ബി, ജെ.​​എ​​സ്. അ​​ൻ​​വ​​ർ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.