ആലപ്പുഴ: ജില്ലയിൽ ഇന്നലെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും നാല് പേർ ഇതര സം സ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ആറ് പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
വിശാഖപട്ടണത്തുനിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശി (39), മസ്കറ്റിൽ നിന്നും ജൂണ്‍ 27 എത്തി നിരീക്ഷണത്തിലായിരുന്ന തെക്കേക്കര സ്വദേശി (25), ബംഗളൂരുവിൽനിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലിരുന്ന മുതുകുളം സ്വദേശി(64), ഡൽഹിയിൽനിന്നും ജൂണ്‍ 14ന് എത്തി നിരീക്ഷണത്തിലായിരുന്ന തെക്കേക്കര സ്വദേശിനി(56),
മസ്കറ്റിൽനിന്നും ജൂണ്‍ 26 എത്തി നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സ്വദേശി(60), മുംബൈയിൽനിന്നും ജൂണ്‍ 16ന് എത്തി നിരീക്ഷണത്തിലിരുന്ന പുന്നപ്ര സ്വദേശിനി (13), യുഎഇയിൽനിന്നും ജൂണ്‍ 25 എത്തി നിരീക്ഷണത്തിലായിരുന്ന എടത്വ സ്വദേശി (34), ഖത്തറിൽനിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലിരുന്ന പുന്നപ്ര സ്വദേശി (27), കുവൈറ്റിൽനിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലിരുന്ന ആലപ്പുഴ സ്വദേശിനി (38), റാസൽഖൈമയിൽനിന്നും ജൂണ്‍ 30ന് എത്തി നിരീക്ഷണത്തിലിരുന്ന പുന്നപ്ര സ്വദേശി (45), മസ്കറ്റിൽനിന്നും ജൂണ്‍ 27ന് എത്തി നിരീക്ഷണത്തിലിരുന്ന മണ്ണഞ്ചേരി സ്വദേശി(38), ഷാർജയിൽനിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്നു പുന്നപ്ര സ്വദേശി (24), ദുബായിൽനിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശി (24), ഖത്തറിൽനിന്നും ജൂലൈ ആറിന് എത്തി നിരീക്ഷണത്തിലിരുന്നു ചെറുതന സ്വദേശി (27), കുമാരപുരം മാർക്കറ്റുമായി ബന്ധപ്പെട്ട മത്സ്യ കച്ചവടം നടത്തുന്ന തൃക്കുന്നപ്പുഴ സ്വദേശി (49), ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സന്പർക്ക പട്ടികയിലുള്ള 60 വയസുള്ള പട്ടണക്കാട് സ്വദേശിനി, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന അരൂക്കുറ്റി സ്വദേശി (43), തിരുവനന്തപുരത്തെ തീവ്രബാധിത മേഖലയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ആറാട്ടുപുഴ സ്വദേശി(48), രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കായംകുളം സ്വദേശിയുടെ സന്പർക്കപട്ടികയിലുള്ള തൃക്കുന്നപ്പുഴ സ്വദേശി (21), തമിഴ്നാട്ടിൽനിന്നും എത്തി രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എരമല്ലൂർ സ്വദേശിനിയുടെ സന്പർക്ക പട്ടികയിലുള്ള എരമല്ലൂർ സ്വദേശി(42) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.