കോ​​വി​​ഡ് ഫ​​സ്റ്റ് ലൈ​​ൻ ട്രീ​​റ്റ്മെന്‍റ് സെ​​ന്‍റ​​ർ സ​​ജ്ജ​​മാ​​ക്കും: ​കാ​​യം​​കു​​ളം ന​​ഗ​​ര​​സ​​ഭ
Wednesday, July 15, 2020 11:15 PM IST
കാ​​യം​​കു​​ളം: കോ​​വി​​ഡ് രോ​​ഗ​​വ്യാ​​പ​​നം കൂ​​ടി​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ തീ​​വ്ര​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്തു ജി​​ല്ല​​യി​​ൽ 5000 കി​​ട​​ക്ക​​ക​​ളു​​ള്ള സി​എ​​ഫ്​​എ​​ൽ​​ടി സെ​ന്‍റ​​ർ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​യം​​കു​​ളം ന​​ഗ​​ര​​സ​​ഭ​​യി​​ൽ 500 കി​​ട​​ക്ക​​ക​​ൾ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​റി​​യി​​ച്ചു. ഓ​​ഗ​​സ്റ്റ്, സെ​​പ്തം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​യി കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു​​ള്ള റി​​പ്പോ​​ർ​​ട്ടി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.
ഇ​​തി​​നാ​​യി ഒ​​ഴി​​ഞ്ഞു കി​​ട​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​ക​​ൾ, സ്കൂ​​ളു​​ക​​ൾ, കോ​​ള​​ജു​​ക​​ൾ, ഓ​​ഡി​​റ്റോ​​റി​​യ​​ങ്ങ​​ൾ, ഹോ​​സ്റ്റ​​ലു​​ക​​ൾ, ലോ​​ഡ്ജു​​ക​​ൾ തു​​ട​​ങ്ങി താ​​മ​​സ​​സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യു​​ന്ന എ​​ല്ലാ കെ​​ട്ടി​​ട​​ങ്ങ​​ളും ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നു​​ള്ള ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​ശം ന​​ൽ​​കി​​യ​​താ​​യും ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​റി​​യി​​ച്ചു.