എ​ന്‍റെ ടി​വി ച​ല​ഞ്ചു​മാ​യി പ്ര​വാ​സി മ​ല​യാ​ളി
Saturday, August 1, 2020 10:11 PM IST
ആ​ല​പ്പു​ഴ: സം​ഘ​ട​ന​ക​ള്‍ വി​വി​ധ ച​ല​ഞ്ചു​ക​ളി​ലൂ​ടെ സ​ഹാ​യ​ങ്ങ​ള്‍​ ന​ല്‍​കു​മ്പോ​ള്‍ എ​ന്‍റെ ടി​വി ച​ല​ഞ്ചു​മാ​യി പ്ര​വാ​സി മ​ല​യാ​ളി. ആ​ല​പ്പു​ഴ ആ​ര്യാ​ട് അ​ഞ്ജ​ലി​യി​ല്‍ കെ. ​പ​ത്മ​കു​മാ​ര്‍ ടി​വി​യി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സം വ​ഴി​മു​ട്ടി​യ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് സ​ഹാ​യ ടി​വി​യു​മാ​യി വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി സ​മ​ര്‍​പ്പി​ച്ചു. ഒ​മാ​നി​ലെ അ​ല്‍​കോ​ബാ​റി​ലെ അ​ല്‍​താ​ഹ​ര്‍ ഗ്രൂ​പ്പി​ലെ അ​ഡ്മി​നി​സ്ട്രേഷ​ന്‍ ആ​ന്‍​ഡ് ലോ​ജി​സ്റ്റി​ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കെ. ​പ​ത്മ​കു​മാ​റാ​ണ് എ​ന്‍റെ ടി​വി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി നാ​ലാ​മ​ത്തെ ടി​വി ആ​ല​പ്പു​ഴ കി​ട​ങ്ങാം​പ​റ​മ്പ് കൈ​ത​ത്തി​ലെ വീ​ട്ടി​ലെ​ത്തി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഐ. ​ല​ത​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ. ഷൂ​ക്കൂ​ര്‍ കൈ​മാ​റി​യ​ത്. നാ​ട്ടി​ല്‍ തി​രി​ച്ചു വ​ന്ന കെ. ​പ​ത്മ​കു​മാ​റി​ന്‍റെ എന്‍റെ ടി​വി ച​ല​ഞ്ച് ഉ​ദ്യ​മ​ത്തി​ല്‍ ഒ​മാ​നി​ലെ പ​ത്മ​കു​മാ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സു​രേ​ഷ് നാ​യ​ര്‍, വ​ര്‍​ഗീ​സ് എ​ന്നി​വ​രും പ​ങ്കു​ചേ​ര്‍​ന്നു. ത​ക​ഴി, പു​ന്ന​പ്ര, ആ​ല​പ്പു​ഴ തി​രു​വാ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ടി​വി​യി​ല്ലാ​ത്ത വീ​ടു​ക​ളി​ലാ​ണ് ടി​വി ന​ല്‍​കി​യ​ത്.