കാ​യം​കു​ളം ന​ഗ​ര​ത്തി​ല്‍ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു
Saturday, August 1, 2020 10:13 PM IST
കാ​യം​കു​ളം: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ പൂ​ര്‍​ണ​മാ​യി തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ക​ഴി​ഞ്ഞ ഒ​രു​ മാ​സ​മാ​യി കാ​യം​കു​ളം ന​ഗ​രം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​യം​കു​ള​ത്ത് 31 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 44 വാ​ര്‍​ഡു​ക​ളി​ല്‍ തീ​വ്ര മേ​ഖ​ല​ക​ളാ​യ വാ​ര്‍​ഡ് ഒ​ന്നു​മു​ത​ല്‍ പ​ത്തു വാ​ര്‍​ഡു​ക​ളും 37, 43, 44 വാ​ര്‍​ഡു​ക​ളും ഒ​ഴി​കെ​യു​ള്ളി​ട​മാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ച്ചി മാ​ര്‍​ക്ക​റ്റി​നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന​ലെ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ര്‍​ഡ് 40ല്‍ ​സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പെ​ട്ട ഒ​രാ​ള്‍​ക്കും, വാ​ര്‍​ഡ് ഒ​മ്പ​തി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 10 വ​യ​സു​ള്ള ഒ​രു കു​ട്ടി​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ള്‍​ക്കും കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​പേ​ര്‍​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മ​യ​ത്. ഇ​തു​വ​രെ 203 പേ​ര്‍​ക്കാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് അ​തി​ല്‍ 132 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ 71 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.