പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്: കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ 98 ശ​ത​മാ​നം പ​രാ​തി​ക​ളും തീ​ര്‍​പ്പാ​ക്കി
Saturday, August 1, 2020 10:14 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലൂ​ടെ കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ 98 ശ​ത​മാ​നം പ​രാ​തി​ക​ളും തീ​ര്‍​പ്പാ​ക്കി. താ​ലൂ​ക്കി​ല്‍ നി​ന്നും 148 പ​രാ​തി​ക​ളാ​ണ് ക​ള​ക്ട​ര്‍​ക്ക് മു​മ്പാ​കെ അ​ദാ​ല​ത്തി​ലൂ​ടെ എ​ത്തി​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തു​ന്ന പ​രാ​തി​ക്കാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക​ള​ക്ട​ര്‍ പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​തി​ല്‍ 50 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ 53 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ 50 പ​രാ​തി​ക​ള്‍​ക്കും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും പ​രാ​തി​ക്കാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി സം​വ​ദി​ച്ച് തീ​ര്‍​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ക​ഴി​ഞ്ഞു.
വ​ഴി​ത്ത​ര്‍​ക്കം, കാ​ല​ങ്ങ​ളാ​യു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കം, നി​യ​മ​ന അം​ഗീ​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രാ​തി​ക​ളാ​യി അ​ദാ​ല​ത്തി​ല്‍ എ​ത്തി​യ​ത്. ഇ​വ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​മു​ള്ള​വ​യ്ക്ക് അ​തി​നുവേ​ണ്ട നി​ര്‍​ദേ​ശം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് ന​ല്‍​കു​വാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മു​ള്ള​വ​യ്ക്ക് എ​ത്ര​യും വേ​ഗം ന​ട​പ​ടി കൈ​ക്കൊ​ള്ളു​വാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​ര്‍ എ.​ അ​ല​ക്സാ​ണ്ട​ര്‍ നി​ര്‍​ദേ​ശം ന​ല്കി.