വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങുവീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്
Sunday, August 2, 2020 10:06 PM IST
കാ​യം​കു​ളം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു.​ പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് കാ​യം​കു​ളം കീ​രി​ക്കാ​ട് മ​ല​മേ​ൽ​ഭാ​ഗം ത​ണ്ടാ​ശേരി​ൽ വ​ട​ക്ക​തി​ൽ നി​ഷാ​മോ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങുവീ​ണ​ത്. ഓ​ടുകൊ​ണ്ട് നി​ർമിച്ച മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.

ഈ ​വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യാ​യ അ​ജി​ത​യ്ക്കാ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ൾ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ അ​ജി​ത​യെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നിനായി​രു​ന്നു സം​ഭ​വം.