ട്രോ​ളിം​ഗ് മാ​റി, വ​റു​തി​മാ​റാ​തെ തീ​രം
Sunday, August 2, 2020 10:06 PM IST
തു​റ​വൂ​ര്‍: സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം മാ​റി​യെ​ങ്കി​ലും വ​റു​തിമാ​റാ​തെ തീ​രം. കോ​വി​ഡ് വ്യാ​പ​നം മൂ​ലം തീ​ര​ദേ​ശ​ത്തെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ചെ​ല്ലാ​നം ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യബ​ന്ധ​ന​ത്തി​നു പോ​കു​ന്ന നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീവ് ആ​കു​ക​യും ചി​കി​ത്സ​യ്ക്കു ശേ​ഷം ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റൈനി​ല്‍ തു​ട​രു​ക​യു​മാ​ണ്. കൂ​ടാ​തെ നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവ​രാ​ത്ത​തും തീ​ര​ത്തെ ആ​ശ​ങ്ക​യി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഒ​റ്റ​മ​ശേ​രി മു​ത​ല്‍ ക​ണ്ട​ക്ക​ട​വ് വ​രേ​യു​ള്ള അ​ഞ്ഞൂറോ​ളം വ​ള്ള​ങ്ങ​ള്‍ ചെ​ല്ലാ​നം ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ട​ലി​ല്‍ ഇ​റ​ക്കു​ന്ന​തും ക​ര​യ്ക്ക് അ​ടു​പ്പി​ക്കു​ന്ന​തും. ചെ​ല്ലാ​നം ഹാ​ര്‍​ബ​ര്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​രി​ക്കു​ന്ന​തു​മൂ​ലം ഇ​വി​ടെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​ത്സ്യബ​ന്ധ​ന​വും വി​പ​ണ​ന​വും ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ചെ​ല്ലാ​നം ഹാ​ര്‍​ബ​റി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളു​മാ​യി ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലേ​ക്ക് പോ​കാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ചു​രു​ക്ക​ത്തി​ല്‍ തീ​ര​ദേ​ശ​ത്തെ കൊ​ടും വ​റു​തി മാ​റു​വാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വരു.

മൂ​ന്നു മാ​സ​മാ​യി മ​ത്സ്യ​ത്തൊ ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​യി​ട്ട്. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് ചെ​റു​വ​ള്ള​ങ്ങ​ളി​ലും മു​റി​വ​ള്ള​ങ്ങ​ളി​ലും മ​ത്സ്യബ​ന്ധ​ന​ത്തി​നു പോ​യ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ചെ​റി​യ തോ​തി​ല്‍ മ​ത്സ്യം ല​ഭി​ച്ചു തു​ട​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു തീ​ര​ദേ​ശ​ത്ത് കോ​വി​ഡ് രോ​ഗം പ​ട​ര്‍​ന്ന് തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ തീ​ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ഭ​വ​ന​ങ്ങ​ള്‍ കൊ​ടും വ​റു​തി​യി​ലാ​യി. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ന​ല്‍​കി​യ ഭ​ക്ഷ്യ​ക്കി​റ്റു​കൊ​ണ്ടാ​ണ് പ​ല കു​ടു​ംബ​ങ്ങ​ളും ജീ​വി​തം ത​ള്ളി​നീ​ക്കി​യ​ത്. ഇ​നി മു​ന്നോ​ട്ട് എ​ന്ത് എ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ പ​ക​ച്ചുനി​ല്‍​ക്കു​ക​യാ​ണ് ക​ട​ലി​ന്‍റെ മ​ക്ക​ള്‍.