ചി​കി​ത്സ​യി​ലിരുന്ന രോ​ഗി​ക്കു കോ​വി​ഡ്
Sunday, August 2, 2020 10:08 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.16-ാം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യാൾക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ ശ​നി​യാ​ഴ്ചയാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.​ നി​ല​വി​ൽ 16, 17 വാ​ർ​ഡു​ക​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽനി​ന്നെ​ത്തു​ന്ന​വ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന​വ​രെ പി​ന്നീ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കും.​ ഈ രീ​തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കോ​വി​ഡ് വാ​ർ​ഡി​ലേ​ക്കു മാ​റ്റി.

ആ​ന്‍റിജ​ൻ ടെ​സ്റ്റ് നടത്തണമെന്ന്

മ​ങ്കൊ​ന്പ്: നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചതിനാൽ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ ആ​രോ​ഗ്യവ​കു​പ്പ് തയാ​റാ​ക​ണ​മെ​ന്ന് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പ​ട്ടു. കു​ട്ട​നാ​ട്ടി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കാ​ൻ നി​ര​വ​ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കെ ഇ​ത്ത​രം ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ ജ​ന​ങ്ങ​ൾ സ്വ​കാ​ര്യ ലാ​ബു​ക​ളെ സ​മീ​പി​ക്കേ​ണ്ടിവ​രു​ന്ന​ത് ജ​ന​ങ്ങ​ളോ​ട് കാ​ട്ടു​ന്ന നീ​തി​കേ​ടാ​ണ്. അ​തി​നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പു​ളിം​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ങ്കി​ലും ആ​ന്‍റിജ​ൻ ടെ​സ്റ്റി​നു​ള്ള യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.