തു​ട​ർ​ച്ച​യാ​യു​ള്ള തി​ട്ട ഇ​ടി​യ​ൽ, വീ​ട് അ​പ​ക​ടഭീ​ഷ​ണി​യി​ൽ
Monday, August 3, 2020 10:32 PM IST
ചെ​ങ്ങ​ന്നൂ​ർ: തു​ട​ർ​ച്ച​യാ​യു​ള്ള തി​ട്ട ഇ​ടി​യ​ലി​നെ തു​ട​ർ​ന്ന് വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ മ​ര​ങ്ങാ​ട്ടു മ​ഠം കീ​ഴ്തൃ​ക്കോ​വി​ൽ അ​ഡ്വ. എം.​കെ. ഹ​രി​ന​ന്ദ​ന​ൻ ന​ന്പൂ​തി​രി​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന പു​ര​യി​ട​ത്തി​ന്‍റെ ക​രി​ങ്ക​ൽ കെ​ട്ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ക​ർ​ന്ന് തോ​ട്ടി​ലേ​ക്കു പോ​യ​ത്. വ​ര​ട്ടാ​റി​ന്‍റെ കൈ​വ​ഴി​യാ​യ മു​ളം തോ​ടി​ന്‍റെ തെ​ക്കു​ഭാ​ഗം വീ​ടി​ന്‍റെ അ​രി​കി​നോ​ടു ചേ​ർ​ന്ന് ഏ​ക​ദേ​ശം 12 അ​ടി നീ​ള​ത്തി​ലു​ള്ള ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ഇ​ന്ന​ലെ ത​ക​ർ​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​തി​നോ​ടു ചേ​ർ​ന്ന ക​രി​ങ്ക​ൽ​കെ​ട്ടി​ന്‍റെ 15 അ​ടി​യോ​ളം നീ​ള​ത്തി​ലു​ള്ള ഭാ​ഗം ത​ക​ർ​ന്നു പോ​യി​രു​ന്നു. ക​രി​ങ്ക​ൽ കെ​ട്ടി​നൊ​പ്പം മ​ണ്‍​തി​ട്ട​യും ഇ​ടി​ഞ്ഞു തോ​ട്ടി​ലേ​ക്കു പോ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ തി​ട്ട​ഇ​ടി​ച്ചി​ലി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന ക​ര​ഭാ​ഗ​വും ഇ​ടി​ഞ്ഞു​ത​ക​ർ​ന്നി​ട്ടു​ണ്ട്. അ​ടു​ക്ക​ള​യു​ടെ​യും കി​ണ​റി​ന്‍റെ​യും ഭാ​ഗ​ങ്ങ​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്നു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ബാ​ക്കി ഭാ​ഗ​വും കൂ​ടി ഇ​ടി​ഞ്ഞു തോ​ട്ടി​ലേ​ക്കു പോ​കു​മെ​ന്ന ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ് ഈ ​കു​ടും​ബം.