പ്ലാ​സ്മ തെ​റാ​പ്പി: വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി
Tuesday, August 4, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ര​ണ്ടു കോ​വി​ഡ് ബാ​ധി​ത​ർ പ്ലാ​സ്മ തെ​റാ​പ്പി​യി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടി.​ക​ഴി​ഞ്ഞ മാ​സം 18ന് ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി യു. ​ജി​നീ​ഷ്(30),സ​ഹോ​ദ​ര​ൻ അ​നീ​ഷ്(33)​എ​ന്നി​വ​രാ​ണ് സു​ഖം പ്രാ​പി​ച്ച​ത്. ഇ​രു​വ​രെ​യും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചെ​ണ്ടു​ക​ൾ ന​ൽ​കി വീ​ടു​ക​ളി​ലേ​ക്കു യാ​ത്ര​യ​യ​ച്ചു.
കോ​വി​ഡ് രോ​ഗി​ക​ളി​ൽ പ്ര​യോ​ഗി​ച്ച പ്ലാ​സ്മ തെ​റാ​പ്പി വി​ജ​യം ക​ണ്ട​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​മാ​സ​മാ​ണ് പ്ലാ​സ്മ ബാ​ങ്ക് തു​ട​ങ്ങി​യ​ത്.​സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി പ്ലാ​സ്മ ബാ​ങ്ക് ആ​രം​ഭി​ച്ച ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണ് വ​യ​നാ​ട്ടി​ലേ​ത്. ഇ​തു​വ​രെ 15 പേ​രു​ടെ പ്ലാ​സ്മ ശേ​ഖ​രി​ച്ചു മു​ന്നു രോ​ഗി​ക​ളി​ലാ​ണ് തെ​റാ​പ്പി ന​ട​ത്തി​യ​ത്. ഇ​തി​ൽ ര​ണ്ടു പേ​രാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​വി​ട്ട​ത്.