ആ​ർ​പ്പും ആ​വേ​ശ​വും ഇ​ല്ലാ​ത്ത ജ​ലോ​ത്സ​വ​കാ​ലം...
Wednesday, August 5, 2020 10:16 PM IST
എ​ട​ത്വ: ആ​ർ​പ്പു​വി​ളി​ക​ളും ആ​ര​വു​ങ്ങ​ളും ഇ​ല്ലാ​തെ​യൊ​രു ജ​ലോ​ത്സ​വ​കാ​ലം പ​ടി​ക​ട​ക്കു​ന്നു. ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യോ​ടെ ജ​ല​മേ​ള​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ജ​ലോ​ത്സ​വ പ്രേ​മി​ക​ൾ​ക്ക് വീ​ണ്ടു​മൊ​രു തീ​രാ​ന​ഷ്ട​ത്തി​ൽ എ​ത്തി​ച്ചു.
2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തോ​ടെ മാ​റ്റി​വ​ച്ച ജ​ലോ​ത്സ​വ​ങ്ങ​ൾ പി​ന്നീ​ട് ന​ട​ത്തി​യെ​ങ്കി​ലും കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​ച്ചു​പോ​കു​ന്ന വ​ള്ള​ക​ളി വീ​ണ്ടും എ​ത്തു​മെ​ന്ന് വ​ള്ളം​ക​ളി പ്രേ​മി​ക​ളി​ൽ പ്ര​തീ​ക്ഷ​യി​ല്ലാ​താ​യിത്തീർ​ന്നു. വാ​ശി​യും ആ​വേ​ശ​വും തു​ഴ​യി​ൽ പി​ടി​മു​റു​ക്കു​ന്പോ​ൾ നൂ​റു ക​ണ​ക്കി​നു തു​ഴ​ച്ചി​ൽ​കാ​രു​ടെ സ്വ​പ്നം കൂ​ടി​യാ​ണ് പൊ​ലി​യു​ന്ന​ത്.
ഓ​ഗ​സ്റ്റ് ര​ണ്ടാം ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ പു​ന്ന​മ​ടക്കായ​ലി​ൽ അ​ല​ത​ല്ലു​ന്ന ആ​ർ​പ്പു​വി​ളി​ക​ൾ​ക്കു പ​ക​രം ഇ​ക്കു​റി രോ​ഗ​ഭീ​തി​യാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്. നെ​ഹ്റു ട്രോ​ഫി വ​ള്ളംക​ളി​ക്ക് ഒ​രാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കേ ടൂ​റി​സം മേ​ഖ​ല​യും നി​ശ്ച​ല​മാ​യി നി​ൽ​ക്കു​ക​യാ​ണ്.
ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി, നെ​ഹ്റു​ട്രോ​ഫി, ആ​റന്മുള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം, എ​റ​ണാ​കു​ളം രാ​ജീ​വ് ഗാ​ന്ധി ട്രോ​ഫി, നീ​രേ​റ്റു​പു​റം പ​ന്പ ജ​ല​മേ​ള, പാ​യി​പ്പാ​ട്, ക​രു​വാ​റ്റ, ചെ​റു​ത​ന, പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോ ഫി എ​ന്നി​വി​ടെ ന​ട​ത്താ​റു​ള്ള ജ​ല​മേ​ള​ക​ളി​ൽ കു​ട്ട​നാ​ട്ടു​കാ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഇ​ക്കു​റി ഇ​ല്ലാ​താ​കു​ന്ന​ത്. വ​ള്ളം​ക​ളി സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ര​ണ്ടു​മാ​സം മു​ന്പേ സം​ഘ​ട​ന​ക​ളും ക​ര​ക്കാ​രും വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​റു​ണ്ട്.
വ​ള്ളം പു​തു​ക്കി പ​ണി​യു​ന്ന​തും ജ​ല​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ട്ര​യ​ലു​ക​ൾ ന​ട​ത്തു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​യി​രു​ന്നു. വ​ള്ളംപ​ണി​ക്കാ​ർ​ക്കും തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്കും ഓ​രോ സീ​സ​ണി​ൽ ല​ഭി​ക്കാ​റു​ള്ള വ​രു​മാ​നം കൂ​ടി​യാ​ണ് കോ​വി​ഡ് ക​വ​ർ​ന്നെ​ടു​ത്ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും ഓ​ണ സീ​സ​ണി​ലെ പ​തി​വുകാ​ഴ്ച​യാ​യി​രു​ന്നു.
കു​ട്ട​നാ​ട്ടി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വൃ​ദ്ധ​രും യു​വാ​ക്ക​ളും അ​ട​ങ്ങു​ന്ന വ​ള്ളം​ക​ളി പ്രേ​മി​ക​ൾ​ക്ക് ഓ​ണ​ക്കാ​ലം ജ​ലോ​ത്സ​വ കാ​ല​മാ​യാ​ണ് ക​രു​തി​യി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ അ​ജ​യ്യ​രാ​യ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ മാ​ലി​പ്പു​ര​യി​ൽ വി​ശ്ര​മി​ക്കു​ന്പോ​ൾ ഒ​രു​ നാ​ടി​ന്‍റെ സം​സ്കാ​ര പൈ​തൃ​കം കോ​വി​ഡ് ഇ​ക്കു​റി ക​വ​ർ​ന്നെ​ടു​ത്തു.