ര​ക്ത​ബാ​ങ്കു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
Wednesday, August 5, 2020 10:16 PM IST
എ​ട​ത്വ: ര​ക്തം ന​ൽ​കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ ജി​ല്ല​യി​ലെ ര​ക്ത​ബാ​ങ്കു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. അ​ടി​യ​ന്തര ശ​സ്ത്ര​ക്രിയ ഉ​ൾ​പ്പെ​ടെ ര​ക്തം ആ​വ​ശ്യ​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ര​ക്തം ന​ൽ​കാ​നു​ള്ള ആ​ളി​നെ ത​പ്പി ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​ക്കാ​രും നെ​ട്ടോ​ട്ട​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം തു​ട​ങ്ങി​യ​തോ​ടെ ര​ക്തം ന​ൽ​കാ​ൻ യു​വാ​ക്ക​ളും ത​യാ​റാ​കു​ന്നി​ല്ല. കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഇ​ട​ത്-​വ​ല​ത്, ബി​ജെ​പി യു​വ​ജ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും കോ​ളജ്, ഐ​ടി​ഐ വി​ദ്യാ​ർഥിക​ളും വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ര​ക്തം ന​ൽ​കാ​ൻ മു​ന്നോ​ട്ടുവ​ന്നി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​ദ്യാ​ർ​ഥിക​ളോ, ബ​ഹു​ജ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രോ ര​ക്തം ന​ൽ​കാ​ൻ ത​യാറാ​കു​ന്നി​ല്ല. ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പ് കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ യു​വാ​ക്ക​ൾ പി​ൻ​തി​രി​യു​ക​യാ​യി​രു​ന്നു.
ര​ക്തം സ്വീ​ക​രി​ക്കു​ന്ന രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ര​ക്തം ന​ൽ​കു​ന്ന​ത്. മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലേ​യും ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ അ​ടി​യ​ന്തര ഘ​ട്ട​ത്തി​ൽ പോ​ലും ര​ക്തം എ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. യു​വാ​ക്ക​ൾ ര​ക്തം ന​ൽ​കാ​ൻ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നത്.