ക​ത്ത​യ​ച്ചു
Thursday, August 6, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ എ.​എം.​ ആ​രി​ഫ് എംപി റ​വ​ന്യു മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ട​ർ​ക്കും ക​ത്ത​യ​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് 38 വീ​ടു​ക​ൾ​ക്കും മ​തി​ലു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ക്കു​ക​യും മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു​പോ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് അ​ട​ക്കം അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രിക്കു നിവേദനം നൽ‌കി

മ​ങ്കൊ​ന്പ്: വൈ​ദ്യു​തി ഉത്​പാ​ദ​ന​ത്തി​നു​ശേ​ഷം ഇ​ടു​ക്കി ഡാ​മി​ൽ​നി​ന്നും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ എ​ത്തു​ന്ന ജ​ലം നീ​ലം​പേ​രൂ​ർ മു​ട്ടാ​ർ വ​ഴി കു​ട്ട​നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ​് കു​ട്ട​നാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​ഴി വേ​ന​ൽ​ക്കാ​ല​ത്ത് കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പു​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്് മു​ഖ്യ​മ​ന്ത്രി, കൃ​ഷി​, ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്കു നിവേദം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജ​യിം​സ്, ടോം ​മാ​ത്യു, പ്രി​ൻ​സ് മാ​ത്യു, വി.​ജെ. ചാ​ക്കോ, ജേ​ക്ക​ബ് കി​ഴ​ക്കേ വ​ലി​യ​വീ​ട്, ജോ​ർ​ജു​കു​ട്ടി മാ​പ്പി​ള​ശേ​രി തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.