കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, August 6, 2020 10:36 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് വാ​ഴ​ത്ത​റ വീ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ൻ (84) ആ​ണ് മ​രി​ച്ച​ത്. പ​ള്ളി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശേ​ഷം സോ​ഡി​യം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ഭാ​ഷി​ണി. മ​ക്ക​ൾ: വി​ജ​യ​മ്മ, ഗീ​ത, അ​ജ​യ​കു​മാ​ർ, അ​ജി​ത, അ​നി​ൽ​കു​മാ​ർ.