എ​ക്സൈ​സി​ലെ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്
Saturday, August 8, 2020 10:10 PM IST
ചേ​ര്‍​ത്ത​ല: എ​ക്സൈ​സ് ചേ​ർ​ത്ത​ല റേ​ഞ്ചി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​രെ ര​ണ്ടാ​യി തി​രി​ച്ച് 11 പേ​ർ ഒ​രാ​ഴ്ച വീ​ത​മാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. പോ​സി​റ്റി​വാ​യ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ട്ടു പേ​രെ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു. എ​ങ്ങ​നെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ഓ​ഫി​സ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ ശേ​ഷം അ​ടു​ത്ത 11 പേ​രെ ഉ​പ​യോ​ഗി​ച്ച് ഓ​ഫീസ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.