ആ​ല​പ്പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ 45 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, August 9, 2020 9:37 PM IST
ആ​ല​പ്പു​ഴ: മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ല​പ്പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ 45ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 88ജീ​വ​ന​ക്കാ​രാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ ഉ​ള്ള​ത്. ഇ​തോ​ടെ കാ​ല​വ​ർ​ഷ​ത്തി​ലെ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അം​ഗ​ബ​ലം ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സി​ൽ കു​റ​ഞ്ഞ​ത് ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.
20ദി​വ​സം മു​മ്പ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​നെ തു​ട​ർ​ന്ന് 20ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ക​ഴി​ഞ്ഞ​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ജീ​വ​ന​ക്കാ​ര​നോ​ടൊ​പ്പം ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​നോ​ക്കി​യ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​സി. ഫ​യ​ർ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 45ജീ​വ​ന​ക്കാ​രാ​ണ് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ഇ​തോ​ടെ ഒ​രു ഷി​ഫ്റ്റി​ൽ 10 ജീ​വ​ന​ക്കാ​രാ​യി ചു​രു​ങ്ങി. കാ​ല​വ​ർ​ഷ​ത്തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​മ്പോ​ഴും മ​റ്റ് ദു​ര​ന്ത​സ്ഥ​ല​ങ്ങ​ളി​ൽ പാ​ഞ്ഞെ​ത്താ​ൻ സേ​ന​യി​ലെ അം​ഗ​ബ​ല​ക്കു​റ​വ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.