വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന്
Sunday, August 9, 2020 9:37 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്19 വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ൾ ഉൗ​ർ​ജി​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഓ​ണ്‍​ലൈ​ൻ വ​ഴി ച​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യേ​ണ്ട​തു​ണ്ട്.
കു​ട്ടി​ക​ള​ട​ക്കം കൂ​ട്ടം കൂ​ടു​ന്ന​ത് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പാ​ധി​ക​ൾ കൂ​ട്ടാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. കൂ​ട്ടം കൂ​ടി​യു​ള്ള ചീ​ട്ടു​ക​ളി പാ​ടി​ല്ല. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ർ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​ത് ജാ​ഗ്ര​ത​യോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഇ​വ​രി​ൽ നി​ന്നു​ള്ള വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.