പ​ള്ളി​പ്പു​റം പ​ള്ളി​ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, August 11, 2020 10:11 PM IST
പു​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​ള്ളി​പ്പു​റ​ത്ത​മ്മ​യു​ടെ സ്വ​ർ​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല​യെ തു​ട​ർ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.
ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് 2021ലെ ​പ്ര​സു​ദേ​ന്തി സ്ഥാ​ന​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വോ​ന, വാ​ഴ്‌വ്. 13ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ ഏ​ൽ​പ്പി​ക്ക​ൽ, നൊ​വോ​ന ല​ദീ​ഞ്ഞ് ,വാ​ഴ്്്‌വ്, ​വേ​സ്പ​ര ദി​ന​മാ​യ പ​തി​നാ​ലി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, തി​രി​സ്വ​രു​പം വെ​ഞ്ചരി​പ്പ്, പ്ര​തി​ഷ്ഠ​ിക്ക​ൽ, വേ​സ്പ​ര. തു​ട​ർ​ന്ന് നൊ​വേന, വാ​ഴ്‌വ്, പ്ര​ദ​ക്ഷി​ണം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ പ​തി​ന​ഞ്ചി​ന് രാ​വി​ലെ ദി​വ്യ​ബ​ലി, നൊ​വോ​ന.​ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ വി​കാ​രികു​ർ​ബാ​ന, തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര്യ ദി​ന​പ​താ​ക ഉ​യ​ർ​ത്ത​ൽ.10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മു​ഹ​ബ​ലി​ക്ക് എ​റ​ണാ​കുളം ​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ഡോ. ആ​ന്‍റണി ക​രി​യി​ൽ മു​ഖ്യ കാ​ർ​മി ക​ത്വം വ​ഹി​ക്കും.
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​ണ്‍ മ​ന​യ്ക്ക​പ്പ​റ​ന്പി​ൽ, ഫാ. ​റെ​ജി​നോ​ൾ​ഡ് ജോ​ണ്‍ മ​ന​യ്ക്ക​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 3.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന (ല​ത്തീ​ൻ).
വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, ഒ​ന്പ​തി​ന് കൃ​ത​ജ്ഞ​ത സ​മു​ഹ​ബ​ലി. തു​ട​ർ​ന്ന് തി​രു​സ്വ​രു​പം ക​യ​റ്റ​ൽ.