ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങ്
Tuesday, August 11, 2020 10:14 PM IST
എ​ട​ത്വ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​ണമാ​യി നി​ല​ച്ച തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ പ്ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ൻ എ​ട​ത്വ പ​യ​സ് ടെ​ൻ​ത് ഐ​ടി​സി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ​ണം സ​മാ​ഹ​രി​ച്ചു. 2018ലെ ​പ്ര​ള​യ​ത്തി​ൽ സ്വ​ജീ​വ​ൻ പ​ണ​യം വച്ച് കേ​ര​ള​ത്തി​ലെ ഒ​ട്ടേ​റെ ആ​ളു​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ സ്മ​ര​ണ​യ്ക്കാ​ണ് പ​ണ സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സ​മാ​ഹ​രി​ച്ച 50,000 രൂ​പ​യു​ടെ ചെ​ക്ക് സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്, ട്ര​ഷ​റ​ർ പ്രേം ​എ​ന്നി​വ​ർ ഐ​ടി​സി മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​സ് മാ​ത്യു​വി​ന് കൈ​മാ​റി.