സഹായവുമായി ക്ഷീ​രവി​ക​സ​ന വ​കു​പ്പ്
Tuesday, August 11, 2020 10:16 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യം ബാ​ധി​ച്ച ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ക്ഷീ​ര വി​ക​സ​നവ​കു​പ്പ്. ജി​ല്ലാ പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ധ്യാ​ന​സു​ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് ആ​ല​പ്പു​ഴ ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലാ​കെ 130 ക്യാ​ന്പു​ക​ളി​ലാ​യി 1598 ഉ​രു​ക്ക​ൾ ഉ​ണ്ട്. പ്ര​ള​യ​ത്തി​ൽ ഇ​തു​വ​രെ നാ​ലു​ ക​റ​വ​പ്പ​ശു​ക്ക​ളെ​യും എ​ട്ടു​ കി​ടാ​ങ്ങ​ളെ​യും ന​ഷ്ട​പ്പെ​ട്ട​താ​യി യോ​ഗം വി​ല​യി​രു​ത്തി. തീ​റ്റ​പ്പു​ല്ല് വി​ത​ര​ണം ന​ട​ത്തി. കാ​ലി​ത്തീ​റ്റ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, മി​ൽ​മ​യു​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.