കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​നാ​ശം: അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. കേ​ര​ള ​കോ​ണ്‍​ഗ്ര​സ്-എം ​വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ​യും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും കു​ട്ട​നാ​ട് കൃ​ഷിനാ​ശം സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് കൃ​ഷി മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൃ​ഷി ന​ശി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് ഒ​രു ഹെ​ക്ട​റി​ന് 50,000 രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​ത്തും വ​ള​വും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെത്തു​ട​ര്‍​ന്ന് ധ​ന​മ​ന്ത്രി ര​ണ്ടു ബ​ജ​റ്റു​ക​ളി​ലാ​യി കു​ട്ട​നാ​ടി​നു വേ​ണ്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 2500 കോ​ടി​യു​ടെ റീ ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഒ​രു​ പൈ​സ​യു​ടെ പോ​ലും പ്ര​യോ​ജ​നം ഇ​തു​വ​രെ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ക്കാ​ത്ത​ത് തി​ക​ച്ചും നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഈ ​ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ള​യ​ത്തി​ല്‍ പാ​ട​ത്ത് നി​റ​ഞ്ഞി​രി​ക്കു​ന്ന വെ​ള്ളം ഇ​റ​ങ്ങി​പ്പോ​യാ​ല്‍ കൃ​ഷി​ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് മോ​ട്ടോ​ര്‍ ല​ഭ്യ​മാ​ക്കാ​നും വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍ ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ടി​ന്‍റെ അ​നു​ബ​ന്ധ​മാ​യി കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യു​ടെ ദു​രി​ത​പൂ​ര്‍​ണ​മാ​യ സാ​ഹ​ച​ര്യ​വും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ലെ​ടു​ക്ക​ണം.

സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി​യ ശേ​ഷം അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ച​ര്‍​ച്ച​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​യി ഇ​രു​വ​രും അ​റി​യി​ച്ചു.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍
പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ മ​ട കു​ത്ത​ണം

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ല്‍ മ​ട വീ​ഴ്ചയുണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ട കു​ത്ത​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​ത​ത് പാ​ട​ശേ​ഖ​ര സ​മി​തി​ക​ളാ​ണ് മ​ട കു​ത്തേ​ണ്ട​ത്.

കൃ​ഷി​ക്കാ​ര്‍​ക്കു​ണ്ടാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ തി​ട്ട​പ്പെ​ടു​ത്ത​ണം. കൃ​ഷി നാ​ശ​ത്തി​ന്‍റെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ഡ്രോ​ണ്‍ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്ക​ണം. വി​വി​ധ വ​കു​പ്പു​ക​ളെ ചേ​ര്‍​ത്ത് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് വെ​ള്ളം വ​റ്റി​ക്ക​ല്‍, ചെ​ളി​നീ​ക്ക​ല്‍ തു​ട​ങ്ങി​യ​വ ചെ​യ്യാ​നും മ​ന്ത്രി നി​ര്‍​ദേശി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍, ജ​ല​സേ​ച​നം, പു​ഞ്ച സ്പെഷൽ ഓ​ഫീ​സ​ര്‍, കു​ട്ട​നാ​ട് പാ​ക്കേ​ജ് എ​ന്‍​ജി​നിയ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ക്കു​ക. ര​ണ്ടാംകൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി ന​ല്‍​കേ​ണ്ട വി​ത്തു​ക​ളു​ടെ ക​ണ​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ തി​ട്ട​പ്പെ​ടു​ത്ത​ണം.

4322.94 ഹെ​ക്ട​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് നി​ല​വി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്കു​ന്ന​ത്. 37 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ മ​ട വീ​ണു. 50 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​വി​ഞ്ഞ് ഒ​ഴു​കി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍, പി​എ ഒ. ​ല​ത മേ​രി ജോ​ര്‍​ജ്, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.