മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​ഭ
Wednesday, August 12, 2020 10:31 PM IST
കാ​യം​കു​ളം: മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കാ​ന്‍ ആ​രെ​ന്തു പ​റ​ഞ്ഞാ​ലും വാ​ര്‍​ത്ത​യാ​ക്കു​ക​യും ആ​രെ​യെ​ങ്കി​ലും അ​പ​മാ​നി​ക്കാ​നാ​യി ആ​രെ​ങ്കി​ലും പ​റ​യു​ന്ന​തൊ​ക്കെ വി​ളി​ച്ചു പ​റ​യു​ന്ന​താ​ണോ മാ​ധ്യ​മ ധ​ര്‍​മ​മെ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് യു. ​പ്ര​തി​ഭ എംഎൽഎ രം​ഗ​ത്ത്. മു​മ്പ് ത​നി​ക്കെ​തി​രേയു​ള്ള മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേ ഇ​വ​ര്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യി​രു​ന്നു. അ​ന്ന് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ മോ​ശ​മാ​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​വ​ഹേ​ളി​ച്ച​ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടി​രു​ന്നു. ഇ​പ്പോ​ള്‍ വീ​ണ്ടും ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പ്ര​തി​ഭ എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ചി​ല മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍​ക്കെ​തി​രേയും രം​ഗ​ത്തെ​ത്തി​യ​ത്. അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ര്‍ പോ​സ്റ്റി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​കു​മ്പോ​ള്‍ വി​മ​ര്‍​ശ​നം കേ​ള്‍​ക്കേ​ണ്ടി വ​രു​ന്ന​ത് ന്യാ​യം. പ​ക്ഷേ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ള്‍, ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ വാ​ര്‍​ത്ത​ക​ളാ​യി പ​ട​ച്ച് ച​മ​ച്ച് വി​ടു​മ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് ക്ഷ​ണ​നേ​ര​മാ​യി​രി​ക്കും അ​ത് ആ​സ്വ​ദി​ക്കാ​നും ആ​ഹ്ലാ​ദി​ക്കാ​നും ക​ഴി​യു​ക. പ​ക്ഷേ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​വ​രു​ടെ മ​ന​സി​നു​ള്ള പാ​ക​ത ബ​ന്ധു​ക്ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും കൂ​ട്ടു​കാ​ര്‍​ക്കും കേ​ള്‍​ക്കു​ന്ന മ​റ്റു​ള്ള​വ​ര്‍​ക്കും ഉ​ണ്ടാ​ക​ണം എ​ന്നി​ല്ല. ഫേസ് ബുക്ക് പോസ്റ്റ് തുട ങ്ങുന്നതിങ്ങനെയാണ്.