ലൈ​ഫ് പ​ദ്ധ​തി: 27 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം
Wednesday, August 12, 2020 10:35 PM IST
ആ​ല​പ്പുഴ: ലൈ​ഫ് മി​ഷ​ന്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​ന് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 27 വ​രെ നീ​ട്ടി. കോ​വി​ഡി​ന്‍റെയും മ​ഴ​ക്കെ​ടു​തി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​യ​തി നീ​ട്ടി​യ​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1,80,000 അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു ക​ഴി​ഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം വീ​ടുല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള ഭ​വ​നര​ഹി​ത​ര്‍ 27ന് ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഈ ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വെ​ബ്സൈ​റ്റി​ലൂ​ടെ നേ​രി​ട്ടോ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ ഹെ​ല്‍​പ് ഡ​സ്ക് വ​ഴി​യോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ 40 രൂ​പ സ​ര്‍​വീ​സ് ചാ​ര്‍​ജ് ന​ല്ക​ണം.