ജി​ല്ല​യി​ൽ ഒ​രു​ക്കി​യ​ത് 131 ക്യാ​ന്പു​ക​ൾ, ക്യാ​ന്പു​ക​ളി​ൽ 1800 ഉ​രു​ക്ക​ൾ
Thursday, August 13, 2020 10:13 PM IST
ആ​ല​പ്പു​ഴ: അ​തി​തീ​വ്ര മ​ഴ​യി​ൽ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു കൈ​ത്താ​ങ്ങാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്.
വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി ചെ​ങ്ങ​ന്നൂ​ർ, വെ​ളി​യ​നാ​ട്, ച​ന്പ​ക്കു​ളം, ഹ​രി​പ്പാ​ട്, അ​ന്പ​ല​പ്പു​ഴ, ബ്ലോ​ക്കു​ക​ളി​ലാ​യി 131 ക്യാ​ന്പു​ക​ളാ​ണ് ജി​ല്ല​യി​ൽ ഒ​രു​ക്കി​യ​ത്. 1800 ഉ​രു​ക്ക​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രൗ​ണ്ടു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഷീ​റ്റ് വ​ലി​ച്ച് കെ​ട്ടി​യും പാ​ല​ങ്ങ​ളു​ടെ മു​ക​ളി​ലു​മാ​ണ് ക്യാ​ന്പു​ക​ൾ ഒ​രു​ക്കി​യ​ത്. വെ​ള്ളം ക​യ​റു​ന്ന​തി​നു മു​ന്പു​ത​ന്നെ ഉ​രു​ക്ക​ളെ മാ​റ്റു​ന്ന​തി​നാ​യും പാ​ൽ ശേ​ഖ​രി​ക്കു​ന്ന​തി​നും ക്ഷീ​ര വി​ക​സ​നവ​കു​പ്പ് ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ വ​ഴി ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രുക്കി​യി​രു​ന്നു. 50,000 രൂ​പ വീ​തം വ​ക​യി​രു​ത്തി​യാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു കൈ​ത്താ​ങ്ങാ​യി ക​ർ​ഷ​ക സം​ഘങ്ങ​ൾവ​ഴി കാ​ലി​ത്തീ​റ്റ​യും പ​ച്ച​പ്പു​ല്ലും വൈ ക്കോ​ലും ക്യാ​ന്പു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. 6100 കി​ലോ​ഗ്രാം കാ​ലി​ത്തീ​റ്റ​യും 17,000 കി​ലോ​ഗ്രാം പ​ച്ച​പ്പു​ല്ലും 28000 കി​ലോ​ഗ്രാം വൈ​ക്കോ​ലു​മാ​ണ് ജി​ല്ല​യി​ലെ ക്യാ​ന്പു​ക​ളി​ലേ​ക്ക് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ക​ർ​ഷക സം​ഘ​ങ്ങ​ൾ വ​ഴി ന​ൽ​കി​യ​ത്.
വെ​ള്ളം ക​യ​റി​യ​തുമൂ​ലം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ലാ​കെ 17 ഉ​രു​ക്ക​ൾ ച​ത്തു. മൂ​ന്നു​ തൊ​ഴു​ത്തു​ക​ൾ ത​ക​ർ​ന്നു. 118 തൊ​ഴു​ത്തു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും 30,000 കി​ലോ വൈക്കോ​ൽ, 1820 ലി​റ്റ​ർ പാ​ൽ ന​ഷ്ട​വു​മു​ണ്ടാ​യി.
ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചുവ​രി​ക​യാ​ണെ​ന്നും സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി വ​ഴി ഈ ​മാ​സം 17 മു​ത​ൽ 400 രൂ​പ സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ക​ർ​ഷ​ക​ർ​ക്കു ഇ​തു താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​കു​മെ​ന്നും ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നു​പ​മ പ​റ​ഞ്ഞു.