ജി​ല്ല​യി​ൽ 99 ക്യാ​ന്പു​ക​ളി​ലാ​യി 7018 പേ​ർ
Thursday, August 13, 2020 10:17 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യു​ള്ള 99 ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 7018 പേ​ർ. ഇ​തി​ൽ 2912 പേ​ർ പു​രു​ഷ​ൻ​മാ​രും 3053 സ്ത്രീ​ക​ളും 1053 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
ചെ​ങ്ങ​ന്നൂ​ർ-36, ആ​ല​പ്പു​ഴ-​ഏ​ഴ്, കു​ട്ട​നാ​ട്-21, കാ​ർ​ത്തി​ക​പ്പ​ള്ളി-23, മാ​വേ​ലി​ക്ക​ര-10, ചേ​ർ​ത്ത​ല-​ര​ണ്ട എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്ക് തി​രി​ച്ചു​ള്ള ക്യാ​ന്പു​ക​ളു​ടെ ക​ണ​ക്ക്. ക്യാ​ന്പു​ക​ളി​ൽ 40 ഗ​ർ​ഭി​ണി​ക​ളും 20 അ​ഗ​പ​രി​മി​ത​രും 623 മു​തി​ർ​ന്ന​വ​രു​മാ​ണു​ള്ള​ത്. ഇ​തു​കൂ​ടാ​തെ 826 ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല​യി​ലു​ണ്ട്. 42,482 കു​ടും​ബ​ങ്ങ​ളി​ലെ 1,93,455 പേ​രാ​ണ് ഇ​തി​നെ ആ​ശ്ര​യി​ക്കു​ന്ന​തും.
76475 പു​രു​ഷ​ൻ​മാ​രും 69846 സ്ത്രീ​ക​ളും 47134 കു​ട്ടി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും. 826 ഗ​ർ​ഭി​ണി​ക​ളും 959 അം​ഗ​പ​രി​മി​ത​രും 20130 മു​തി​ർ​ന്ന​വ​രും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടും. ചെ​ങ്ങ​ന്നൂ​രി​ൽ 16ഉം ​അ​ന്പ​ല​പ്പു​ഴ​യി​ൽ 18ഉം ​കു​ട്ട​നാ​ട്ടി​ൽ 788ഉം ​കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ നാ​ലും ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.