ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി
Thursday, August 13, 2020 10:19 PM IST
അ​ന്പ​ല​പ്പു​ഴ: മാ​താപി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ര​ണ്ടു​കു​ട്ടി​ക​ള​ട​ക്കം നാ​ലു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ടെ​ലി​വി​ഷ​നി​ല്ലാ​ത്ത​തു മൂ​ലം മു​ട​ങ്ങി. തു​ട​ർ പ​ഠ​നം സാ​ധ്യ​മാ​കാ​തെ ദു​രി​ത​ത്തി​ലാ​യ കു​ടും​ബം സു​മ​ന​സു​ക​ളു​ടെ ക​രു​ണ തേ​ടു​ന്നു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് പ​റ​വൂ​ർ കൂ​നം പു​ര​യ്ക്ക​ൽ സ​ന്തോ​ഷ്-​രാ​ജി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രു​ടെ പ​ഠ​ന​മാ​ണ് പാ​തിവ​ഴി​യി​ലാ​യ​ത്. സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​നാ​യ സ​ന്ദീ​പും ഭാ​ര്യ അ​നു​വും കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മ​ക്ക​ളാ​യ സാ​ന്ദ്ര ഇ​നി പ്ല​സ് വ​ണ്ണി​നും സ​ഞ്ജ​യ് ഒ​ന്പ​താം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. സ​ന്തോ​ഷി​ന്‍റെ മ​ക്ക​ളാ​യ സ​ന്ദീ​പ് ഇ​നി അ​ഞ്ചാം ക്ലാ​സി​ലും ഇ​ള​യ മ​ക​ൻ മാ​ധ​വ് ഒ​ന്നാം ക്ലാ​സി​ലു​മാ​ണ്.
കാ​ന്‍റീ​നി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ സ​ന്തോ​ഷി​ന്‍റെ വ​രു​മാ​ന​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം.​ ഇ​പ്പോ​ൾ കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ​ന്തോ​ഷി​ന് ജോ​ലി​യു​മി​ല്ല. സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വും ഇ​ല്ലാ​ത്ത ഈ ​കു​ടും​ബം സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ രാ​ജി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. നാ​ലു​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വും വീ​ട്ടി​ലെ മ​റ്റു ചെ​ല​വും താ​ങ്ങാ​നാ​കാ​തെ വ​ല​യു​ക​യാ​ണ് സ​ന്തോ​ഷും കു​ടും​ബ​വും. വീ​ട്ടി​ലെ ടെ​ലി​വി​ഷ​ൻ ത​ക​രാ​റാ​യ​തി​നാ​ൽ സ​ന്തോ​ഷി​ന്‍റെ ഫോ​ണി​ലാ​ണ് ഇ​വ​രു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം. സ​ന്തോ​ഷ് എ​വി​ടെ​യെ​ങ്കി​ലും ജോ​ലി​ക്ക് പോ​യാ​ൽ ഈ ​നാ​ലു വി​ദ്യാ​ർ​ഥിക​ളു​ടെ​യും പ​ഠ​നം മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിനി​യാ​യ സാ​ന്ദ്ര​യു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് സു​മ​ന​സു​ക​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ന്തോ​ഷ്.