തു​റ​മു​ഖ​ത്ത് മ​ത്സ്യ​വി​പ​ണ​നം ഹാ​ർ​ബ​ർ എൻജിനിയ​റിം​ഗ് വ​കു​പ്പ് നി​രോ​ധി​ച്ചു
Friday, August 14, 2020 10:08 PM IST
അന്പലപ്പുഴ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്ത് മ​ത്സ്യ​വി​പ​ണ​നം ഹാ​ർ​ബ​ർ എൻജിനിയ​റിം​ഗ് വ​കു​പ്പ് നി​രോ​ധി​ച്ചു. പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്ത്.​
വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ച്ച​ത്.​ ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്ന് ബോ​ട്ടു​ക​ൾ​ക്ക് പാ​സ് ന​ൽ​കി​യ​ത്.​ ആ​ദ്യദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ഇ​ര​ട്ട​യ​ക്ക ബോ​ട്ടു​ക​ളാ​ണ് ക​ട​ലി​ൽ പോ​യ​ത്. വ​ലി​യ​ഴീ​ക്ക​ലും മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് ഇ​വ അ​ടു​ത്ത​ത്.​
ഇ​വി​ട​ങ്ങ​ളി​ൽനി​ന്ന് ലോ​റി​യി​ൽ ക​യ​റ്റി മ​ത്സ്യം വെ​ള്ളി​യാ​ഴ്ച തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്ത് വി​ൽ​പ്പ​ന ന​ട​ത്താ​നും നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ വ്യാ​ഴാ​ഴ്‌​ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് തു​റ​മു​ഖ​ത്ത് മ​ത്സ്യവി​പ​ണ​നം പാ​ടി​ല്ലെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.​ ഇ​തോ​ടെ ഏ​ക​ദേ​ശം 24,000 കി​ലോ മ​ത്സ്യം വി​ൽ​പ്പ​ന​ട​ത്താ​ൻ ക​ഴി​ഞ്ഞില്ല. നേ​ര​ത്തെ ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തുത​ന്നെ വി​പ​ണ​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.