മ​രു​ന്നു വി​ത​ര​ണം നടത്തി
Friday, August 14, 2020 10:08 PM IST
തു​റ​വൂ​ർ: രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ ഇ​മ്മ്യൂ​ണ്‍ ബൂ​സ്റ്റ​ർ മ​രു​ന്നു വി​ത​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ഫൗ​ണ്ടേ​ഷ​ന്‍റെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ൾ വാ​ർ​ഡു​ക​ളി​ലെ ജാ​ഗ്ര​താ സ​മി​തി മു​ഖേ​ന​യാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യഘ​ട്ട​ത്തി​ൽ പ​തി​നാ​യി​രം പേ​ർ​ക്ക് മ​രു​ന്നുവി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ദി​ത്യാ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യി​ൽ ഡോ.​ ആ​ർ. പ്ര​കാ​ശ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ​ച്ച്.​ സ​ലാ​മി​ന് മ​രു​ന്നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. പി.​എം.​ രാ​ജേ​ന്ദ്ര​ബാ​ബു, ടി.​കെ. ​അ​നി​ലാ​ൽ, എം.​കെ.​ ജ​യ​പാ​ൽ, എ​സ്.​ സ​ഹീ​ർ എന്നിവർ പ​ങ്കെ​ടു​ത്തു.