നൂ​ത​ന ചി​കി​ത്സ ന​ല്‍​കി ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി
Friday, August 14, 2020 10:09 PM IST
ചേ​ര്‍​ത്ത​ല: കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​ക്ക് നൂ​ത​ന ചി​കി​ത്സ ന​ല്‍​കി ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി ഡോ​ക്ട​ര്‍​മാ​ര്‍. മ​തി​ല​കം പ്ര​ത്യാ​ശ കാ​ന്‍​സ​ര്‍ സെ​ന്‍ററി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 72കാ​ര​നാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ച​ത്. അ​ന്ന​നാ​ള​ത്തി​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​യാ​ള്‍. കാ​ന്‍​സ​റി​ന്‍റെ വ​ള​ര്‍​ച്ച ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് നീ​ണ്ട​തോ​ടെ​യാ​ണ് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ശ്വാ​സ​നാ​ള​ത്തി​ല്‍ സ്റ്റെ​ന്‍റ് നി​ക്ഷേ​പി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​ത്തി​ല്‍ ചു​രു​ങ്ങി​യി​രു​ന്ന ശ്വാ​സ​നാ​ളം വി​ക​സി​ക്കു​ക​യും രോ​ഗി​യു​ടെ ശ്വാ​സോ​ച്ഛ്വാ​സ പ്ര​ക്രി​യ സാ​ധാ​ര​ണ ഗ​തി​യി​ലാ​കു​ക​യും ചെ​യ്ത​താ​യി സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​സൂ​രി​ജ് സാ​ലി​ഹ്, പ​ള്‍​ണ​ണോ​ള​ജി​സ്റ്റ് ഡോ. ​സാ​യി​ലാ​ല്‍, അ​ന​സ്തീ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 35,000 രൂ​പ​യോ​ള​മാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. സ്വ​യം വി​ക​സി​ക്കാ​ന്‍ ക​ഴി​വു​ള്ള ഉ​പ​ക​ര​ണ​മാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.