ടൗ​ണ്‍​ഹാ​ളി​ൽ ടി.​വി. തോ​മ​സി​ന്‍റെ വെ​ങ്ക​ല​പ്ര​തി​മ അ​നാച്ഛാ​ദ​നം ചെ​യ്തു
Thursday, September 17, 2020 10:11 PM IST
ആ​ല​പ്പു​ഴ: തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി​ക​ളി​ൽ ധീ​ര​മാ​യി ന​യി​ച്ച ടി.​വി.​തോ​മ​സ് കേ​ര​ള​ത്തി​ന്‍റെ ആ​ധു​നി​ക വ്യ​വ​സാ​യ ശി​ല്പി​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ആ​ല​പ്പു​ഴ ടി.​വി. തോ​മ​സ് സ്മാ​ര​ക ടൗ​ണ്‍ ഹാ​ൾ ഗ്രൗ​ണ്ടി​ൽ ടി.​വി. തോ​മ​സി​ന്‍റെ വെ​ങ്ക​ല പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ, ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ്, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ, എ.​എ​സ്. ക​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ സ​ന്ദേ​ശം വാ​യി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച തു​ക​യി​ൽ 16,04,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​നം രാ​ജേ​ന്ദ്ര​ൻ ചെ​യ​ർ​മാ​നും ടി. ​പു​രു​ഷോ​ത്ത​മ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ടി.​വി. തോ​മ​സ് സ്മാ​ര​ക ട്ര​സ്റ്റ് വെ​ങ്ക​ല പ്ര​തി​മ നി​ർമി​ച്ച​ത്.