പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, September 18, 2020 10:34 PM IST
മ​ങ്കൊ​ന്പ്: സാ​ല​റിക​ട്ടി​ന്‍റെ പേ​രി​ൽ വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റം​ഗം റ്റി.​ഡി. രാ​ജ​ൻ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൻ പൂ​ത്ത​റ, കെ.​ജി. മ​ധു, കെ.​കെ. ജോ​മോ​ൻ, എ​ൻ.​എ​സ്. സ​ഞ്ജ​യ​ൻ, ബെ​ൻ​സി ലാ​ൽ, കെ.​എ. ന​വാ​സ്, ജി. ​ശ്രീ​ജ, ജി​ൻ​സി ത​ങ്ക​ച്ച​ൻ, എ​ൽ. ല​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദ​രി​ച്ചു

ചേ​ർ​ത്ത​ല: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ മ​ത്സ​ര​ത്തി​ൽ ചേ​ർ​ത്ത​ല​യി​ലെ സൂ​ര്യക്ക് മി​ക​ച്ചനേ​ട്ടം. ദൃ​ശ്യ ലി​സ​ണ്‍ ലേ​ണ്‍ ആ​ൻ​ഡ് സെ​ലി​ബ്രേ​റ്റ് എ​ന്ന സം​ഘ​ട​ന​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ദ്ര ബ​ഡ്സ് സ്കൂ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത ജി. ​സൂ​ര്യ​ക്ക് ടൈ​റ്റി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ചു.
പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​ന ജോ​ഡി​ക​ളാ​യ ആ​ന​ന്ദ്, മി​ലി​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. നാ​ടി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ക​ലാ​കാ​രി സൂ​ര്യ​യെ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. കൗ​ണ്‍​സി​ല​ർ ബി. ​ഫൈ​സ​ൽ, ര​മ്യ കൃ​ഷ്ണ​ൻ, മ​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ 30-ാം വാ​ർ​ഡ് വെ​ളി​പ്പ​റ​ന്പ് ഗോ​വി​ന്ദ​രാ​ജ്-​ജീ​വ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​ളാ​ണ് സൂ​ര്യ.